വിദ്യാര്‍ഥി മര്‍ദനമേറ്റ് മരിച്ച സംഭവം; ജയില്‍ വാര്‍ഡന്‍ പിടിയില്‍

Posted on: March 1, 2019 12:17 pm | Last updated: March 1, 2019 at 12:17 pm

കൊല്ലം: വിദ്യാര്‍ഥി മര്‍ദനമേറ്റു മരിച്ച സംഭവത്തില്‍ ജില്ലാ ജയില്‍ വാര്‍ഡന്‍ പിടിയില്‍. തേവലക്കര സ്വദേശി വിനീതാണ് പിടിയിലായത്. തേവലക്കര അരിനല്ലൂര്‍ ചിറാലകോട്ട് കിഴക്കതില്‍ രാധാകൃഷ്ണ പിള്ളയുടെ മകനും ചന്ദനത്തോപ്പ് ഐടിഐ വിദ്യാര്‍ഥിയുമായ രഞ്ജിത് (18) മരിച്ച സംഭവത്തിലാണ് ഇയാള്‍ പോലീസ് പിടിയിലായത്.

കഴിഞ്ഞ 14നാണ് ബന്ധുവായ പെണ്‍കുട്ടിയെ കളിയാക്കിയെന്നാരോപിച്ച് വിനീതും ബന്ധുക്കളും ചേര്‍ന്ന് രഞ്ജിത്തിനെ മര്‍ദിച്ചത്. മര്‍ദനത്തെത്തുടര്‍ന്ന് അബോധാവസ്ഥയിലായ രഞ്ജിത് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 2നു മരിച്ചു.രഞ്ജിത്തിന്റെ ബന്ധുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് വിനീതിനെതിരെ നേരത്തെ കേസെടുത്തിരുന്നു.