പഞ്ചാബില്‍ പാക് ചാരന്‍ പിടിയില്‍

Posted on: March 1, 2019 12:10 pm | Last updated: March 1, 2019 at 12:10 pm


ഫിറോസ്പുര്‍: പഞ്ചാബിലെ ഫിറോസ്പുരില്‍ പാക്കിസ്ഥാന്‍ ചാരനെന്ന് സംശയിക്കുന്നയാളെ പിടികൂടി. ഉത്തര്‍പ്രദേശിലെ മൊറാദാബാദ് സ്വദേശിയാണ് പിടിയിലായത്. ബിഎസ്എഫ് പോസ്റ്റുകളുടെ ചിത്രമെടുക്കാന്‍ ശ്രമിക്കവേ ബിഎസ്എഫ് ആണ് ഇയാളെ പിടികൂടിയതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ അറിയിച്ചു.

പാക് സിം കാര്‍ഡുള്ള മൊബൈല്‍ ഫോണ്‍ ഇയാളുടെ പക്കല്‍ നിന്ന് കണ്ടെടുത്തു. എട്ട് പാക്കിസ്ഥാന്‍ ഗ്രൂപ്പുകളില്‍ ഇയാളുടെ നമ്പര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ആറ് പാക്കിസ്ഥാന്‍ ഫോണ്‍ നമ്പരുകള്‍ ഇയാളുടെ ഫോണില്‍ കണ്ടെത്തിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.