Connect with us

Ongoing News

ഇന്ത്യന്‍ മുഫ്തിക്ക് ഇന്ന്‌ ഗ്രാൻഡ് ആദരം

Published

|

Last Updated

കോാഴിക്കോട്: വീരചരിതമുറങ്ങുന്ന കോഴിക്കോടിന്റെ സ്നേഹഭൂമികയില്‍ പണ്ഡിതന്മാരിലെ സുല്‍ത്താന് ഇന്ന് പൗരസ്വീകരണം. സുന്നി കൈരളിയുടെ അഭിമാന ബോധത്തെ വാനോളമുയര്‍ത്തി ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി പദവിയിലേക്ക് അവരോധിക്കപ്പെട്ട കാന്തപുരം ഉസ്താദിന് സ്നേഹാദരങ്ങളുമായി പതിനായിങ്ങള്‍ ഇന്ന് കോഴിക്കോട് നഗരത്തില്‍ ഒത്തുചേരും.

വൈകിട്ട് അഞ്ചിന് മുതലക്കുളം മൈതാനിയില്‍ നടക്കുന്ന മഹാസംഗമം മത- സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെ പ്രൗഢ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാകും. സ്വീകരണ സമ്മേളനത്തിന്റെ മുന്നോടിയായി മലബാര്‍ പാലസ് ജംഗ്ഷനില്‍ നിന്ന് കോര്‍പറേഷന്‍ മേയറുടെ നേതൃത്വത്തില്‍ കോഴിക്കോട് പൗരാവലി കാന്തപുരത്തെ വേദിയിലേക്ക് ആനയിക്കും. ഏഴ് പതിറ്റാണ്ട് കാലത്തെ മത-ഭൗതിക സേവന രംഗങ്ങളിലെ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് രാജ്യത്തെ അത്യുന്നത പണ്ഡിതന്മാര്‍ അലങ്കരിച്ചിരുന്ന പദവി കാന്തപുരത്തെ തേടിയെത്തിയത്.

ഈ മാസം 24ന് ന്യൂഡല്‍ഹി രാംലീല മൈതാനിയില്‍ നടന്ന ഗരീബ് നവാസ് പീസ് കോണ്‍ഫറന്‍സിനോട് അനുബന്ധിച്ചു ചേര്‍ന്ന രാജ്യത്തെ സുന്നി മുസ്ലിം സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സംയുക്ത യോഗത്തിലാണ് രാജ്യത്തെ പ്രമുഖ പണ്ഡിതര്‍ കാന്തപുരത്തെഗ്രാന്‍ഡ് മുഫ്തി ായി തിരഞ്ഞെടുത്തത്. മികച്ച പദവി അര്‍ഹിക്കുന്ന കരങ്ങളിലേക്ക് എത്തിച്ചേര്‍ന്നതിന്റെ ആഹ്ലാദവും
ആവേശവും പ്രകടമാകുന്നതാകും കാന്തപുരത്തിന്റെ പ്രവര്‍ത്തന സിരാകേന്ദ്രമായ കോഴിക്കോട്ട് ഇന്നു നടക്കുന്ന വരവേല്‍പ്പ്. വിവിധ സംസ്ഥാനത്ത് നിന്നുള്ള പ്രമുഖര്‍ പൗരസ്വീകരണത്തില്‍ അതിഥികളായി എത്തിച്ചേരും.

സംസ്ഥാന തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍, കര്‍ണാടക നഗര വികസന മന്ത്രി യുടി ഖാദര്‍, കര്‍ണാടക യുവജനക്ഷേമ – കായിക മന്ത്രി റഹീംഖാന്‍, എം കെ രാഘവന്‍ എം പി, കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എം എല്‍എമാരായ എ പ്രദീപ് കുമാര്‍, അഡ്വ. പി ടി എ റഹീം, ഡല്‍ഹി സ്റ്റേറ്റ് മുഫ്തി ഇസ്തിയാക്കുല്‍ ഖാദിരി, തമിഴ്‌നാട് ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ ഹാജി അബ്ദുല്‍ ജബ്ബാര്‍, ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ പ്രൊഫ. എ പി അബ്ദുല്‍ വഹാബ്, കേരള മദ്‌റസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ അബ്ദുല്‍ ഗഫൂര്‍ സൂര്യ, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി, ഡോ. എം ജി എസ് നാരാ യണന്‍, പി വി ചന്ദ്രന്‍, കോഴിക്കോട് സാമു തിരിരാജ കെ പി ഉണ്ണി അനുജന്‍ രാജ, കോഴിക്കോട് ബിഷപ്പ് റവ. ഡോ. തോമസ് പന ക്കല്‍ തുടങ്ങിയവര്‍ ചരിത്ര നിമിഷത്തിന് സാക്ഷികളാകാനെത്തും.

റഈസുല്‍ ഉലമാ ഇ സുലൈമാന്‍ മുസ്ലിയാരുള്‍പ്പെടെ സമസ്തയുടെയും കീഴ്ഘടങ്ങളുടെയും പ്രമുഖ നേതാക്കള്‍ മുഴുവന്‍ വേദിയെ ധന്യമാക്കും.

Latest