National
ജമ്മു കശ്മീരില്‍ ഏറ്റ് മുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു
 
		
      																					
              
              
            ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ് വാര ജില്ലയില്‍ ഹന്ദ്വാര മേഖലയില്‍ സൈന്യവും ഭീകരരും ഏറ്റ് മുട്ടി. ഏറ്റ് മുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടതായി വിവരമുണ്ട്. വെടിവെപ്പ് അവസാനിച്ചതായി വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. രാത്രി വൈകി നടത്തിയ തിരച്ചിലില്‍ ഭീകരര്‍ ഒളിച്ചിരുന്നയിടം സൈന്യം വളയുകയായിരുന്നു.
അതേ സമയം ഉറി സെക്ടറിലും പാക്കിസ്ഥാന്‍ സേന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. വെടിവെപ്പില്‍ ഒരു പ്രദേശവാസിക്ക് പരുക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാക്ക് സൈന്യത്തിന് നേരെ ഇന്ത്യന്‍ സേനയും തിരിച്ചടിച്ചു. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് ഉറി മേഖലയിലെ ഗവാഹലന്‍, ചോക്കാസ്, കിക്കെര്‍, കത്തി പോസ്റ്റുകള്‍ക്ക് നേരെയാണ് പാക്ക് സേന വെടിവെപ്പ് നടത്തിയത്.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

