Connect with us

Malappuram

എംഎസ്എഫ് പ്രവര്‍ത്തകര്‍ വിസിയെ പൂട്ടിയിട്ടു; സീസോണ്‍ കലോത്സവത്തില്‍ സംഘര്‍ഷം

Published

|

Last Updated

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വ്വകലാശാല കലോത്സവത്തില്‍ കയ്യാങ്കളി. എസ്എഫ്ഐ- എംഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മിലാണ് സര്‍വകലാശാല കാമ്പസില്‍ ഏറ്റുമുട്ടിയത്. സി സോണ്‍ മത്സരങ്ങളുടെ നടത്തിപ്പിനെ ചൊല്ലിയാണ് പ്രശ്നമുണ്ടായത്.

രാവിലെ പതിനൊന്ന് മണിയോടെയാണ് വിദ്യാര്‍ഥി സംഘടനകള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. രാവിലെ ഉദ്ഘാടനത്തിന് വി സി പങ്കെടുക്കേണ്ടതായിരുന്നു. ഉദ്ഘാടനത്തിന് വിസി പുറപ്പെടും മുമ്പ് അദ്ധേഹത്തിന്റെ മുറിയിലേക്കെത്തിയ എംഎസ്എഫ് പ്രവര്‍ത്തകര്‍ വിസിയെ ഉപരോധിക്കുകയായിരുന്നു. കലോത്സവത്തില്‍ എംഎസ്എഫ് യൂണിയനിലെ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാന്‍ അവസരം നല്‍കുന്നില്ലെന്ന് കാണിച്ച് എംഎസ്എഫ് വൈസ് ചാന്‍സലര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതില്‍ വൈസ് ചാന്‍സിലര്‍ അനുകൂല നിലാപാട് സ്വീകരിച്ചില്ലെന്ന് ആരോപിച്ചാണ് വൈസ്ചാന്‍സലറെ ഉപരോധിക്കുകയും പൂട്ടിയിടുകയും ചെയ്തത്. വിസിയെ മോചിപ്പിക്കാനെന്നെവണ്ണം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വിസിയുടെ ചേമ്പറിനരികിലെത്തിയപ്പോഴാണ് സംഘര്‍ഷം ആരംഭിച്ചത്. സംഘര്‍ഷത്തില്‍ ആറ് എംഎസ്എഫ് പ്രവര്‍ത്തകരടക്കം നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

കാലിക്കറ്റ്‌ സര്‍വകലാശാല സി സോണ്‍ കലോത്സവം ഉദ്ഘാടനം ചെയ്യാന്‍ അഭിമന്യുവിന്റെ അച്ഛനും അമ്മയും ഇന്ന് പുലര്‍ച്ചെ യൂണിവേഴ്സിറ്റി ക്യാമ്പസിലെത്തിയപ്പോള്‍

വിസിയും എസ്എഫ്‌ഐയും ചേര്‍ന്ന് തന്നിഷ്ട പ്രകാരം കലോത്സവം നടത്തുകയായിരുന്നു എന്നും വിദ്യാര്‍ഥി വിരുദ്ധ നിലപാടുകളാണിവര്‍ സ്വീകരിക്കുന്നത് എന്നുമാണ് എംഎസ്എഫിന്റെ ആരോപണം.

ഇന്ന് ആരംഭിച്ച കലോത്സവത്തിലെ സ്‌റ്റേജിന മത്സരങ്ങള്‍ അഭിമന്യുവിന്റെ അച്ഛനും അമ്മയും ചേര്‍ന്നാണ് ഉദ്ഘാടനം ചെയ്തത്. ഇത് എസ്എഫ്ഐ മേളയാക്കി മാറ്റിയെന്ന് എംഎസ്എഫ് ആരോപിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് എസ്എഫ്ഐ പ്രവത്തകര്‍ പ്രകടനവുമായി വൈസ്ചാന്‍സലറെ പൂട്ടിയിട്ട മുറിക്ക് സമീപത്തേക്ക് എത്തിയതോട ഇരു വിഭാഗവും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയായിരുന്നു. സംഭവ സ്ഥലത്തെത്തിയ പോലീസുകാരെയും വിദ്യാര്‍ഥികള്‍