മദ്യപിച്ച് വാഹനമോടിച്ച 93 പേർ പിടിയിലായി

Posted on: February 28, 2019 1:18 pm | Last updated: February 28, 2019 at 1:18 pm

പാലക്കാട്: അവധി ദിന ത്തിൽ വൈകീട്ട് മദ്യപിച്ച് വാഹനങ്ങളോടിച്ച 93 പേർ പിടിയിലായി. ഇവരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ആറ് മാസത്തേക്ക് ഇവരുടെ ലൈസൻസ് റദ്ദാക്കും. ഇതിനുള്ള റിപ്പോർട്ട് മോട്ടോർ വാഹനവകുപ്പിന് കൈമാറും.

പിടിയിലായവരിൽ ഭൂരിപക്ഷവും ഇരുചക്രവാഹനമോടി ച്ചവരാണ്. അമിതവേഗത്തിൽ വാഹനമോടിച്ച 25 പേരെയും പോലീസ് പിടികൂടിയിട്ടുണ്ട്. ഇവർക്ക് പിഴ ചുമത്തി. ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക നിർദേശ ത്തെത്തുടർന്നായിരുന്നു ഇത്‌. ഹെൽമെറ്റ് ധരിക്കാതെ വണ്ടി യോടിച്ച 700 പേരുൾപ്പെടെ 1560 പേർക്കെതിരെ പെറ്റി ക്കേസുകളും ചുമത്തി.