Connect with us

Gulf

ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലര്‍ സംഘം വെള്ളിയാഴച യാമ്പുവിലും ജിസാനിലും സന്ദര്‍ശനം നടത്തും

Published

|

Last Updated

ജിദ്ദ : ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്നുള്ള കോണ്‍സുലര്‍ സംഘം യാമ്പു , ജിസാന്‍ എന്നിവിടങ്ങളില്‍ മാര്‍ച്ച് ഒന്നിന് സന്ദര്‍ശനം നടത്തും .
പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്കുളള എംബസി പുറംകരാര്‍ സ്ഥപനമായ വിഎഫ്എസ് ഉദ്യോഗസ്ഥരും സംഘത്തോടൊപ്പം പങ്കെടുക്കും. വെള്ളിയാഴ്ച പാസ്‌പോര്‍ട്ട് സേവനങ്ങളാണ് ഇന്ത്യക്കാര്‍ക്ക് ലഭ്യമാവുക .

രാവിലെ എട്ട് മുതല്‍ ഉച്ചക്ക് 12 വരെയും ജുമുഅ നിസ്‌ക്കാരശേഷം ഒരു മണി മുതല്‍ വൈകീട്ട് ആറ് മണിവരെ യാമ്പുവിലെ കിംഗ് അബ്ദുല്‍ അസീസ് റോഡിലെ വിഎഫ്എസ് ഓഫീസിലും ജിസാനില്‍ ഹോട്ടല്‍ അദ്‌നാനിലും കോണ്‍സുലര്‍ സംഘത്തില്‍നിന്നുള്ള സേവനം ലഭൃമാകുമെന്ന് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്നുള്ള വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു .

Latest