ഇന്ത്യയുമായി ചര്‍ച്ചക്കു സന്നദ്ധത അറിയിച്ച് ഇമ്രാന്‍ ഖാന്‍

Posted on: February 27, 2019 4:53 pm | Last updated: February 27, 2019 at 6:39 pm

ഇസ്‌ലാമാബാദ്: പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ ഇന്ത്യയുമായി ചര്‍ച്ചക്കു തയാറാണെന്ന് പാക് പ്രധാന മന്ത്രി ഇമ്രാന്‍ ഖാന്‍. പുല്‍വാമയിലുണ്ടായ ആക്രമണത്തെ കുറിച്ച് അന്വേഷിക്കുന്നതിന് ഇന്ത്യയുമായി സഹകരിക്കാന്‍ തയാറാണെന്നും ഇമ്രാന്‍ പറഞ്ഞു.

നാശനഷ്ടങ്ങള്‍ വരുത്താനല്ല, പാക്കിസ്ഥാന്റെ ശേഷി കാണിക്കാനാണ് ഇന്ത്യയുടെ മിഗ് വിമാനങ്ങള്‍ വെടിവച്ചിട്ടത്. രണ്ട് ഇന്ത്യന്‍ പൈലറ്റുമാര്‍ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്നും പാക് പ്രധാന മന്ത്രി ആവര്‍ത്തിച്ചു. സൈനിക നടപടി പരിധി വിട്ടാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകും. അതിനാല്‍ ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയാണ് നല്ലതെന്നും ഇമ്രാന്‍ പറഞ്ഞു.