മലദ്വാരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണക്കടത്ത്; നെടുമ്പാശ്ശേരിയില്‍ യാത്രക്കാരന്‍ പിടിയില്‍

Posted on: February 27, 2019 3:11 pm | Last updated: February 27, 2019 at 3:11 pm

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്തിനിടെ യാത്രക്കാരന്‍ അറസ്റ്റില്‍. പാലക്കാട് പുത്തന്റോഡ് മുല്‍സിന്‍ മന്‍സിലില്‍ സുധീര്‍ ബഷീനെയാണ് കസ്റ്റംസ് പിടികൂടിയത്. മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 544 ഗ്രാം സ്വര്‍ണവുമായാണ് ഇയാള്‍ പിടിയിലായത്. രണ്ട് സ്വര്‍ണ മാലകളാക്കിയാണ് മലദ്വാരത്തില്‍ ഒളിപ്പിച്ചിരുന്നത്. സ്‌കാനറിലൂടെയുള്ള ദേഹപരിശോധനയില്‍ സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് ഇയാള്‍ കുടുങ്ങിയത്.