കുവൈത്ത് ദേശീയ ദിനാഘോഷം: ചതുര്‍വര്‍ണമണിഞ്ഞ് ‘ദമ്മാം ഇത്‌റാ’

Posted on: February 27, 2019 12:59 pm | Last updated: February 27, 2019 at 12:59 pm

ദമ്മാം: കുവൈത്തിന്റെ അമ്പത്തിയെട്ടാമത് സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ദമ്മാം ദഹ്‌റാനിലെ കിംഗ് അബ്ദുല്‍ അസീസ് സെന്റര്‍ ഫോര്‍ വേള്‍ഡ് കള്‍ച്ചര്‍ സെന്റര്‍ ‘ഇത്‌റാ’ കുവൈത്ത് പതാകയണിഞ്ഞു. ദിനാഘോഷങ്ങളുടെ ഭാഗമായി പ്രത്യേക നാണയ ശേഖരങ്ങളുടെ പ്രദര്‍ശനവും ‘ഇത്‌റയില്‍’ ഒരുക്കിയിരുന്നു.

ഇരു രാജ്യങ്ങളുടെ ഭരണാധികാരികളുടെ പതാകകളും ഭരണാധികാരികളുടെ ചിത്രങ്ങളും കൊണ്ട് പ്രത്യേക വര്‍ണങ്ങളിലാണ് ഈ വര്‍ഷം സഊദി അറേബ്യ കുവൈത്ത് ദേശീയ ദിനാഘോഷത്തില്‍ പങ്കെടുത്തത്.

വാരാന്ത്യങ്ങളില്‍ നിരവധി സന്ദര്‍ശകരാണ് ‘ഇത്‌റ’ സന്ദര്‍ശിക്കാനെത്തുന്നത്, സഊദി അറാംകോയാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. സാംസ്‌കാരിക കേന്ദ്രം കൂടിയാണിത്. സഊദിയുടെ ചരിത്രം, രാജ്യം കൈവരിച്ച നേട്ടങ്ങള്‍ തുടങ്ങിവയുടെ ദൃശ്യാവിഷ്‌കാരമാണ് കള്‍ച്ചറല്‍ സെന്ററിലെ പ്രധാന കാഴ്ചകള്‍. ചരിത്ര മ്യൂസിയം, ഓഡിറ്റോറിയം, ലൈബ്രറി, കോഫി ഷോപ്പുകള്‍ തുടങ്ങിയ വിപുലമായ സൗകര്യങ്ങളാണ് ഇത്‌റയിലുള്ളത്.