രാജ്യം സുരക്ഷിത കരങ്ങളില്‍: പ്രധാനമന്ത്രി

Posted on: February 26, 2019 3:35 pm | Last updated: February 26, 2019 at 8:49 pm

ജയ്പൂര്‍: രാജ്യം സുരക്ഷിത കരങ്ങളിലെന്ന് പ്രധാനമന്ത്രി നരേന്ദ മോദി. പുല്‍വാമക്ക് തിരിച്ചടിയായി പാക്ക് അധീന കശ്മീരില്‍ ഇന്ത്യന്‍ സേന ആക്രമണം നടത്തിയതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. രാജസ്ഥാനിലെ ചുരുവില്‍ പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യം ആരുടെ മുന്നിലും തലകുനിക്കാന്‍ അനുവദിക്കില്ല. അത് ഭാരതാംബക്ക് നല്‍കിയ വാഗ്ദാനമാണ്. എല്ലാ ഇന്ത്യക്കാരും ജയിച്ച ദിവസമാണിന്ന്. ഭാരതത്തിന്റെ മഹിമ ഞാന്‍ സംരക്ഷിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് പുലര്‍ച്ചെയാണ് ഇന്ത്യന്‍ വ്യോമസേനയുടെ 12 മിറാഷ് 2000 വിമാനങ്ങള്‍ പാക്ക് ഭീകര ക്യാമ്പുകള്‍ ആക്രമിച്ച് നശിപ്പിച്ചത്. ജയ്‌ഷെ മുഹമ്മദിന്റെ ക്യാമ്പുകളും കണ്‍ട്രോള്‍ റൂമുകളുമാണ് വ്യോമസേന ബോംബിട്ട് നശിപ്പിച്ചത്.