ഷൊര്‍ണൂരില്‍ ട്രെയിന്‍ പാളം തെറ്റി; ഗതാഗതം തടസപ്പെട്ടു

Posted on: February 26, 2019 9:43 am | Last updated: February 26, 2019 at 12:59 pm

ഷൊര്‍ണൂര്‍: ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍വെച്ച് ചെന്നൈ- മംഗലാപുരം സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ പാളം തെറ്റി. ഇതേത്തുടര്‍ന്ന് രണ്ട് ബോഗികള്‍ പാളത്തില്‍നിന്നും തെന്നിമാറി. രാവിലെ ഏഴോടെയായിരുന്നു സംഭവം. സാങ്കേതിക പിഴവാണ് സംഭവത്തിന് പിന്നിലെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

എന്‍ജിനും പാര്‍സല്‍ വാഗണുമാണ് തെന്നിമാറിയത്. സിഗ്നല്‍ സംവിധാനത്തിന് തകരാര്‍ സംഭവിച്ചിട്ടുണ്ടെന്നും മൂന്ന് മണിക്കൂറിനുള്ളില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും റെയില്‍വെ അധിക്യതര്‍ പറഞ്ഞു. അപകടത്തെത്തുടര്‍ന്ന് തിരുവനന്തപുരം-പാലക്കാട് പാതയില്‍ ട്രെയിന്‍ ഗതാഗതം ഭാഗികമായി വൈകാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ പറഞ്ഞു.