Connect with us

Kasargod

പെരിയ ഇരട്ടക്കൊല: കുറ്റം സമ്മതിച്ചത് പോലീസ് ഭീഷണിയെ തുടര്‍ന്നാണെന്ന് പീതാംബരന്‍

Published

|

Last Updated

കാസര്‍കോട്: പെരിയ ഇരട്ടകൊലപാതക കേസിലെ പ്രധാന പ്രതിയും മുഖ്യ ആസൂത്രികനുമെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയ പീതാംബരന്‍ കുറ്റം നിഷേധിച്ചു. പോലീസ് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ്ഇരട്ടക്കൊലപാതകത്തിന്റെ കുറ്റം സമ്മതിച്ചതെന്ന്പീതാംബരന്‍ കോടതിയില്‍. ഹൊസ്ദുര്‍ഗ് മജിസ്ട്രേറ്റ് കോടതിയിലാണ് പീതാംബരന്റെ മൊഴിമാറ്റം. താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും പോലീസ് ഭീഷണിപ്പെടുത്തിയാണ് കുറ്റംസമ്മതിപ്പിച്ചെതെന്നുമാണ് പീതാംബരന്‍ മജിസ്ട്രേറ്റിനോട് പറഞ്ഞത്. ആരാണ് ഭീഷണിപ്പെടുത്തിയതെന്ന മജിസ്ട്രേറ്റിന്റെ ചോദ്യത്തിന് കസ്റ്റഡിയിലിരിക്കെ അന്വേഷണ ഉദ്യോഗസ്ഥനാണ് തന്നെ നിര്‍ബന്ധിച്ച് കുറ്റംസമ്മതിപ്പിച്ചതെന്നായിരുന്നു പീതാംബരന്റെ മറുപടി.

കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് പീതാംബരന്‍ അടക്കമുള്ളവരെ ഇന്ന് കോടതിയില്‍ ഹാജരാക്കിയത്. കേസ് ഏറ്റെടുത്ത ക്രൈം ബ്രാഞ്ച് മുഖ്യപ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരുന്നു. പ്രതികളെ കസ്റ്റഡിയില്‍ നല്‍കാനുള്ള അപേഷ കോടതി തള്ളി.അന്വേഷണം ഏറ്റെടുത്ത ക്രൈം ബ്രാഞ്ച് സംഘം അടുത്ത ദിവസം തന്നെ ഇവരെ കസ്റ്റഡിയില്‍ വാങ്ങാനുള്ള നടപടികള്‍ ആരംഭിച്ചേക്കും.

അതേസമയം പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന് പോലീസും കോടതിയില്‍ വാദിച്ചു. ഇതേതുടര്‍ന്ന് മുഖ്യപ്രതി പീതാംബരനെയും രണ്ടാം പ്രതിയായസജി ജോര്‍ജിനെയും ഹൊസ്ദുര്‍ഗ് കോടതി രണ്ടാഴ്ചത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു.

Latest