ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

Posted on: February 25, 2019 2:10 pm | Last updated: February 25, 2019 at 2:10 pm

കണ്ണൂർ: ഗവ.ഐ ടി ഐ യിൽ വെൽഡർ ട്രേഡിലെ ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു.  വെൽഡർ ട്രേഡിലെ എൻ ടി സി/എൻ എ സി യും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമ/ഡിഗ്രിയും പ്രവൃത്തി പരിചയവുമാണ് യോഗ്യത.  താൽപര്യമുള്ളവർഫെബ്രുവരി 26 ന് രാവിലെ 10 മണിക്ക് വിദ്യാഭ്യാസ യോഗ്യത പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം  ഫോൺ: 0497 2835183.