പെരിയ ഇരട്ടക്കൊല: അന്വേഷണം സംബന്ധിച്ച ആക്ഷേപങ്ങള്‍ പരിശോധിക്കുമെന്ന് ഡിജിപി

Posted on: February 24, 2019 8:15 pm | Last updated: February 25, 2019 at 10:16 am

തിരുവനന്തപുരം: പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തിലെ അന്വേഷണം സംബന്ധിച്ച ആക്ഷേപങ്ങള്‍ പരിശോധിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കൊലക്ക് പിന്നിലെ രാഷ്ട്രീയം നോക്കിയല്ല പോലീസ് അന്വേഷണം നടത്തുന്നതെന്നും ഡിജിപി പറഞ്ഞു.

കൊലപാതകത്തെക്കുറിച്ച് ശാസ്ത്രീയമായുള്ള അന്വേഷണം നടത്തും. ക്രൈംബ്രാഞ്ച് എഡിജിപിക്കൊപ്പം ഈയാഴ്ച കാസര്‍കോട് സന്ദര്‍ശിക്കുമെന്നും തന്നെ കണ്ട മാധ്യമപ്രവര്‍ത്തകരോട് ഡിജിപി പറഞ്ഞു.