ചെന്നൈയില്‍ പാര്‍ക്കിംഗ് സ്ഥലത്ത് വന്‍ തീപ്പിടിത്തം; നൂറിലധികം കാറുകള്‍ കത്തിനശിച്ചു

Posted on: February 24, 2019 5:46 pm | Last updated: February 24, 2019 at 8:16 pm

ചെന്നൈ: ചെന്നൈ ശ്രീരാമചന്ദ്ര മെഡിക്കല്‍ കോളജിനു സമീപത്തെ പാര്‍ക്കിംഗ് സ്ഥലത്തുണ്ടായ വന്‍ തീപ്പിടിത്തത്തില്‍ നൂറിലധികം കാറുകള്‍ കത്തിനശിച്ചു. ഞായറാഴ്ച ഉച്ചക്കുശേഷം രണ്ടു മണിയോടെയാണ് ഉണങ്ങിയ പുല്ലുകളില്‍ നിന്ന് തീ പടര്‍ന്നു പിടിച്ചത്. തീകത്തിയ സമയത്ത് കാറ്റും വീശിയടിച്ചതാണ് ദുരന്തത്തിന് ആക്കം കൂട്ടിയത്.

അഗ്നിശമന സേനയെത്തി തീയണച്ചെങ്കിലും കനത്ത പുക പ്രദേശത്താകെ പരന്നിരിക്കുകയാണ്. സ്വകാര്യ കമ്പനിയുടെ പാര്‍ക്കിംഗ് സ്ഥലത്തുണ്ടായിരുന്ന കാറുകളാണ് കത്തിനശിച്ചത്.