അറബ് യൂറോപ്യന്‍ സമ്മിറ്റ്: സല്‍മാന്‍ രാജാവ് ഈജിപ്തിലെത്തി

Posted on: February 24, 2019 2:49 pm | Last updated: February 24, 2019 at 2:49 pm

റിയാദ്: ഈജിപ്തില്‍ നടക്കുന്ന അറബ് യൂറോപ്യന്‍ സമ്മിറ്റില്‍ പങ്കെടുക്കുന്നതിനായി സഊദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ഈജിപ്ത് തലസ്ഥാനമായ കയ്‌റോയിലെത്തി. ശാം അല്‍ശൈഖ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫതാഹ് അല്‍സീസിയും മുതിര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു.

ഉഭയകക്ഷി ബന്ധങ്ങള്‍ക്കു പുറമെ മേഖലയിലെ പൊതുപ്രാധാന്യമുള്ള സാമ്പത്തിക വികസനം, ഫലസ്തീന്‍, ലിബിയ, സിറിയ, യെമന്‍ വിഷയങ്ങളും ചര്‍ച്ച ചെയ്യും. 28 യൂറോപ്യന്‍ രാജ്യങ്ങളും, 21 അറബ് രാജ്യങ്ങളുമാണ് രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന അറബ് യൂറോപ്യന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. ഭീകരത, കുറ്റകൃത്യങ്ങളെ തടയല്‍, അനധികൃത കുടിയേറ്റം എന്നിവയും ചര്‍ച്ച ചെയ്യം