2,070 കിലോമീറ്റര്‍ ഓട്ടത്തില്‍ സ്വദേശിയുടെ ലക്ഷ്യം പൂര്‍ത്തീകരണത്തിലേക്ക്

Posted on: February 23, 2019 8:26 pm | Last updated: February 23, 2019 at 8:26 pm

ദുബൈ: മക്കയിലേക്ക് യു എ ഇയില്‍ നിന്ന് 2070 കിലോമീറ്റര്‍ ഓടിയെത്താന്‍ ശ്രമിക്കുന്ന സ്വദേശി 600 കിലോമീറ്റര്‍ കൂടി പിന്നിട്ടാല്‍ സ്ഥാനത്തെത്തും. ഈ മാസം ഒന്നിനാണ് അബുദാബി ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദ് പരിസരത്തു നിന്നും സ്വദേശിയായ ഖാലിദ് അല്‍ സുവൈദി ഓട്ടം ആരംഭിച്ചത്.

യു എ ഇ അതിര്‍ത്തി കടക്കും മുന്‍പേ ഇദ്ദേഹം 345 കിലോമീറ്റര്‍ ഓടിയിരുന്നു. 38 ദിവസം കൊണ്ടാണ് ഓട്ടം പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുന്നത്. സഊദി അറേബ്യയിലെ റുവൈദയില്‍ അദ്ദേഹത്തിന്റെ പിതാവ് ജമാല്‍ സനദ് അല്‍ സുവൈദി സന്ദര്‍ശിച്ചിരുന്നു.
അഭിലാഷ പൂര്‍ത്തീകരണത്തിന് സഹായിച്ച സഊദി അധികൃതരോട് അതിയായ കൃതജ്ഞതയുണ്ടെന്ന് അല്‍ സുവൈദി പറഞ്ഞു. തന്റെ തീരുമാനത്തിന് പ്രചോദനം നല്‍കിയത് പിതാവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അല്‍ സുവൈദിയുടെ ഓട്ട യജ്ഞത്തിന്റെ വിശദാംശങ്ങള്‍ക്ക്www.khaledalsuw aidi.com എന്ന വിലാസത്തില്‍ ലഭ്യമാണ്.