യുപിയില്‍ കാര്‍പ്പറ്റ് നിര്‍മാണ കേന്ദ്രത്തില്‍ സ്‌ഫോടനം; 13 പേര്‍ മരിച്ചു

Posted on: February 23, 2019 7:44 pm | Last updated: February 24, 2019 at 9:43 am

ലക്‌നൗ: യുപിയിലെ ഭദോഹി ജില്ലയില്‍ കാര്‍പ്പറ്റ് നിര്‍മാണ കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തില്‍ 13 പേര്‍ മരിച്ചു. സ്‌ഫോടനത്തില്‍ ആറ് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കാര്‍പ്പറ്റ് നിര്‍മാണ കേന്ദ്രത്തില്‍ സൂക്ഷിച്ച വെടിമരുന്നുകള്‍ക്ക് തീപ്പിടിച്ചാണ് സ്‌ഫോടനം. സ്‌ഫോടനത്തില്‍ കെട്ടിടം പാടെ തകര്‍ന്നു. സ്‌ഫോടനത്തെത്തുടര്‍ന്ന് സമീപത്തെ മൂന്ന് വീടുകളും തകര്‍ന്നു.

മരിച്ചവരില്‍ പലരും പശ്ചിമ ബംഗാളിലെ മാള്‍ഡ് ജില്ലയില്‍നി്ന്നുള്ളവരാണ്. അപകടത്തില്‍ കെട്ടിട ഉടമയും മകനും മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. കാര്‍പ്പറ്റ് കമ്പനിയില്‍ കാര്‍പ്പറ്റുകള്‍ക്ക് പുറമെ പടക്കങ്ങളും നിര്‍മിച്ചുവരുന്നുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതിനായി സൂക്ഷിച്ച വെടിമരുന്നുകള്‍ക്കാണ് തീപ്പിടിച്ചത്.