വാഗമണില്‍ തൂക്കുപാലം തകര്‍ന്ന്‌ അപകടം; 12 പേര്‍ക്ക് പരുക്ക്

Posted on: February 23, 2019 2:38 pm | Last updated: February 23, 2019 at 7:45 pm

ഇടുക്കി: വാഗമണ്‍ കോലാഹലമേട്ടിലെ ടൂറിസം മേഖലയില്‍ തൂക്കുപാലം തകര്‍ന്ന്‌ വീണ് പന്ത്രണ്ട് പേര്‍ക്ക് പരുക്ക്. പരുക്കേറ്റവരെ ഈരാറ്റുപേട്ടയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അങ്കമാലി മഞ്ഞപ്രയില്‍ നിന്നുള്ള സംഘമാണ് അപകടത്തില്‍പെട്ടത്. പരുക്കേറ്റവരില്‍ ആരുടെയും നില ഗുരുതരമല്ല.

ഒരുമണിയോടെയാണ് അപകടമുണ്ടായത്. നാട്ടുകാരും പോലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. പരിധിയില്‍ അധികം ആളുകള്‍ പാലത്തില്‍
കയറിയതാണ് അപകടത്തിനിടയാക്കിയത്.