കല്യോട്ട് സിപിഎം നേതാക്കള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

Posted on: February 23, 2019 10:46 am | Last updated: February 23, 2019 at 1:56 pm

കാസര്‍കോട്: രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കല്ല്യോട്ട് സിപിഎം നേതാക്കള്‍ക്കെതിരെ പ്രതിഷേധം. കാസര്‍കോട് എംപി പി കരുണാകരന്റെ നേതൃത്വത്തില്‍ അക്രമം നടന്ന സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് പ്രതിഷേധമുണ്ടായത്. യൂത്ത് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. കല്ല്യോട്ട് ജംഗ്ഷനനില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേതാക്കളുടെ വാഹനങ്ങള്‍ തടഞ്ഞു.

നേതാക്കള്‍ക്ക് നേരെ കൈയേറ്റ ശ്രമമുണ്ടായതോടെ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. സ്ത്രീകള്‍ ഉള്‍പ്പെടെ പ്രതിഷേധിക്കാനെത്തിയിരുന്നു. ഇരട്ട കൊലപാതകത്തെ തുടര്‍ന്ന് പ്രദേശത്ത് സിപിഎം പ്രവര്‍ത്തകരുടെ സ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കും നേരെ വ്യാപക ആക്രമണമുണ്ടായിരുന്നു. ഈ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനാണ് നേതാക്കള്‍ എത്തിയത്.