National
കശ്മീരില്‍ ഏറ്റ്മുട്ടല്‍ തുടരുന്നു; ലശ്കര്‍ ഭീകരരെ സൈന്യം വളഞ്ഞു
ശ്രീനഗര്‍: കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോറില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റ്മുട്ടല്‍. പുലര്‍ച്ചയോടെ ആരംഭിച്ച ഏറ്റ്മുട്ടല്‍ ഇപ്പോഴും തുടരുകയാണ്. ലശ്കറെ ഭീകരരെ സൈന്യം വളഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.
അതേ സമയം പുല്‍വാമ ആക്രമണത്തിന് സമാനമായ രീതിയില്‍ ഇന്ത്യന്‍ സൈനികര്‍ക്കും അര്‍ധ സൈനികര്‍ക്കും നേരെ ആക്രമണം നടത്തുമെന്ന് ഹിസ്ബുല്‍ മുജാഹിദ്ദീന്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. ഹിസ്ബുല്‍ ഓപ്പറേഷന്‍ കമാന്‍ഡര്‍ റിയാസ് എ നയ്ക്ക് ആണ് 17 മിനുട്ട് ദൈര്‍ഘ്യമുള്ള ഭീഷണി സന്ദേശം പുറത്തുവിട്ടിരിക്കുന്നത്.







