പെരിയ ഇരട്ടക്കൊലപാതകം: അന്വേഷണം ക്രൈം ബ്രാഞ്ചിനു വിട്ടു, അഞ്ചു പേര്‍കൂടി അറസ്റ്റില്‍

Posted on: February 21, 2019 7:31 pm | Last updated: February 22, 2019 at 11:51 am

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതക കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിനു വിട്ട് സംസ്ഥാന പോലീസ് മേധാവി ഉത്തരവായി. ഐ ജി. എസ് ശ്രീജിത്തിന്റെ മേല്‍നോട്ടത്തിലുള്ള ക്രൈം ബ്രാഞ്ച് പ്രത്യേക സംഘമാണ് കേസന്വേഷിക്കുക.

അതിനിടെ, കേസില്‍ അഞ്ചുപേരുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തി. നേരത്തെ കസ്റ്റഡിയിലെടുത്തിരുന്ന ആലക്കോട് സ്വദേശി സുരേഷ്, കല്യോട്ട് സ്വദേശികളായ ഗിരിജന്‍, അനില്‍, ശ്രീരാഗ്, അശ്വിന്‍ എന്നിവരുടെ അറസ്റ്റാണ് വ്യാഴാഴ്ച വൈകീട്ടോടെ രേഖപ്പെടുത്തിയത്.

നേരത്തെ അറസ്റ്റിലായ സി പി എം ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന എ പീതാംബരന്‍, അക്രമികള്‍ സഞ്ചരിച്ച വാഹനം ഓടിച്ച സജി ജോര്‍ജ്ജ് എന്നിവരെ കൂടുതല്‍ ചോദ്യം ചെയ്യലിനായി കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.