ശൈഖ് മുഹമ്മദ് പ്രതിരോധ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി

Posted on: February 20, 2019 7:45 pm | Last updated: February 20, 2019 at 7:45 pm

അബുദാബി: അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേന ഉപ മേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ വിവിധ രാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാരുമായും പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തി.

അബുദാബി ദേശീയ പ്രദര്‍ശന നഗരിയില്‍ നടക്കുന്ന പ്രതിരോധ പ്രദര്‍ശനത്തിനിടെയായിരുന്നു കൂടിക്കാഴ്ച. ഗ്വിനിയ പ്രധാനമന്ത്രി ഇബ്രാഹിം കസുരി ഫോഫാന, പാകിസ്ഥാന്‍ പ്രതിരോധമന്ത്രി സുബൈദ ജലാല്‍, ബെലാറസ് റോമന്‍ ഗോലോവ്‌ചെന്‍ സ്റ്റേറ്റ് മിലിട്ടറി ഇന്‍ഡസ്ട്രിയല്‍ കമ്മിറ്റി ചെയര്‍മാന്‍ എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തിയത്. വിവിധ രാജ്യങ്ങളുമായി യു എ ഇയുടെ സൈനിക, പ്രതിരോധ മേഖലയിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. കൂടിക്കാഴ്ചയില്‍ ഐഡിഇക്‌സിനെക്കുറിച്ചുള്ള ആശയങ്ങള്‍ അവര്‍ കൈമാറി.
പ്രദര്‍ശനം, ചര്‍ച്ചകള്‍, യോഗങ്ങള്‍, വിവിധ പരിപാടികള്‍, പ്രതിരോധ മേഖലയിലെ മികച്ച കമ്പനികളിലെ വൈദഗ്ദ്ധ്യം, അനുഭവപരിചയം തുടങ്ങിയവ ചര്‍ച്ച ചെയ്തു.