വിഷം കഴിച്ച ശേഷം വീടിന് തീയിട്ട ആള്‍ മരിച്ചു

Posted on: February 20, 2019 3:12 pm | Last updated: February 20, 2019 at 3:12 pm

ഹരിപ്പാട്: വിഷം കഴിച്ച ശേഷം വീടിന് തീയട്ട ആള്‍ മരിച്ചു. കുമാരപുരം എരിക്കാവ് അത്തം വീട്ടില്‍ തമ്പാന്‍ (64) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 1:45 ഓടെ ആയിരുന്നു സംഭവം. വിഷം കഴിച്ച ശേഷം ഇയാള്‍ പെട്രോള്‍ ഒഴിച്ച് വീടിന് തീ ഇടുകയും ഉള്ളിലെ മുറിയില്‍ കയറിയ ശേഷം നിലവിളിക്കുകയായിരുന്നു. ബഹളം കേട്ടു നാട്ടുകാര്‍ കൂടി ഫയര്‍ ഫോഴ്‌സില്‍ വിവരം അറിയിച്ചു.

ഹരിപ്പാട് ഫയര്‍ ഫോഴ്‌സ് എത്തി തീ അണച്ച ശേഷം തമ്പാനെ പുറത്തെത്തിച്ചു ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊള്ളലേറ്റിട്ടില്ലെങ്കിലും വിഷം കഴിച്ചതിനാലാണ് മരിച്ചത്. വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും കത്തിനശിച്ചു. വീട്ടില്‍ ഉണ്ടായിരുന്ന ഉപകരണങ്ങളും ഉള്ളില്‍ സൂക്ഷിച്ചിരുന്ന സ്‌കൂട്ടറും കത്തിനശിച്ചു. മക്കളും മരുമക്കളും ജോലി സംബന്ധമായി ദൂരെ സ്ഥലങ്ങളിലാണ്. തമ്പാന്‍ ഒറ്റ്ക്കാണ് താമസിച്ചിരുന്നത്.

മാനസികമായിപ്രശ്‌നമുള്ള ആളാണെന്നും കഴിഞ്ഞ ദിവസം വീടിന് തീയിടും എന്ന് പറഞ്ഞു വാങ്ങി വെച്ചിരുന്ന 10 ലിറ്റര്‍ പെട്രോള്‍ എടുത്തു മാറ്റിയിരുനെന്നും ബന്ധുക്കള്‍ പറഞ്ഞു. ലീഡിംഗ് ഫയര്‍മാന്‍ വേണു, ഫയര്‍മാന്‍ ദീപാങ്കുരന്‍, അനില്‍ കുമാര്‍, ഷൈന്‍ കുമാര്‍, രമാകാന്ത്, ഹരിപ്പാട് എമര്‍ജന്‍സി റെസ്‌ക്യൂ ടീം അംഗങ്ങളായ ശ്യാം ഹരിപ്പാട്, നിഖില്‍, സുന്ദരന്‍ പ്രഭാകരന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രക്ഷപ്രവര്‍ത്തനം നടന്നത്.