ഭീകരവാദത്തെ നേരിടാന്‍ ഇന്ത്യക്ക് സഹായ വാഗ്ദാനവുമായി ഇസ്‌റാഈല്‍

Posted on: February 19, 2019 7:42 pm | Last updated: February 19, 2019 at 9:07 pm

ന്യൂഡല്‍ഹി: ഭീകരവാദ അക്രമങ്ങളെ നേരിടാന്‍ ഇന്ത്യക്കു സഹായ വാഗ്ദാനവുമായി ഇസ്‌റാഈല്‍. ഇന്ത്യയിലെ ഇസ്‌റാഈല്‍ സ്ഥാനപതി ഡോ. റോണ്‍ മാല്‍ക്കയാണ് നിരുപാധിക സഹായം വാഗ്ദാനം ചെയ്തത്.

ഇന്ത്യയും ഇസ്‌റാഈലും മാത്രമല്ല, ലോകമാകെ നേരിടുന്ന വിപത്താണ് ഭീകരവാദം. അതിനെ അമര്‍ച്ച ചെയ്യാന്‍ ഉറ്റ സുഹൃത്തായ ഇന്ത്യയെ സഹായിക്കും- വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ റോണ്‍ മാല്‍ക്ക വ്യക്തമാക്കി. സാങ്കേതിക വിദ്യയും മറ്റു വിവരങ്ങളുമുള്‍പ്പടെ പങ്കുവെക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.