ബെംഗളുരുവില്‍ പരിശീലനപ്പറക്കലിനിടെ വിമാനങ്ങള്‍ കൂട്ടിയിടിച്ചു; ഒരു പൈലറ്റ് മരിച്ചു

Posted on: February 19, 2019 2:43 pm | Last updated: February 19, 2019 at 7:43 pm

ബെംഗളുരു: വ്യോമസേനയുടെ എയറോബാറ്റിക്‌സ് ടീമിലെ രണ്ട് സൂര്യകിരണ്‍ വിമാനങ്ങള്‍ അഭ്യാസപ്രകടനത്തിനിടെ കൂട്ടിയിടിച്ച് പൈലറ്റ് മരിച്ചു.

എയറോ ഇന്ത്യ 2019 പ്രദര്‍ശനത്തോടനുബന്ധിച്ചുള്ള പരിശീലന പറക്കലിനിടെ യെലഹങ്ക വിമാനത്താവളത്തിലാണ് അപകടം
. സംഭവത്തില്‍ ഒരു പ്രദേശവാസിക്ക് പരുക്കേല്‍ക്കുകയുമുണ്ടായി.