Connect with us

National

നിലപാട് മാറ്റി ശിവസേന; മഹാരാഷ്ട്രയില്‍ ബിജെപിയുമായി സഖ്യം

Published

|

Last Updated

മുംബൈ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ ബിജെപിയും ശിവസേനയും ഒന്നിച്ചു മത്സരിക്കാന്‍ ധാരണ.
ബിജെപി 26 സീറ്റിലും ശിവസേന 23 സീറ്റിലും മത്സരിക്കും. നിയമസഭാ തിരഞ്ഞെടുപ്പില്‍ പകുതി വീതം സീറ്റുകളില്‍ മത്സരിക്കാനും തീരുമാനമായി. 45 സീറ്റുകളില്‍ ബിജെപി- ശിവസേന സഖ്യം വിജയിക്കുമെന്നും അമിത് ഷാ പറഞ്ഞു.

ബിജെപി അധ്യക്ഷന്‍ അമിത് ഷായും ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് സീറ്റ് സംബന്ധിച്ച് തീരുമാനമായത്. സഖ്യമുണ്ടാകില്ലെന്ന നിലപാടില്‍ നിന്ന് ശിവസേന പിന്‍വാങ്ങിയത് ബിജെപിക്ക് ആശ്വാസമായി. ഉദ്ധവ് താക്കരെയുടെ മുംബൈയിലെ വീട്ടിലെത്തിയാണ് അമിത് ഷാ ചര്‍ച്ച നടത്തിയത്.

ഇരുവരും സംയുക്തമായി വാര്‍ത്താ സമ്മേളനം നടത്തിയാണ് പ്രഖ്യാപനം നടത്തിയത്. 2014ലെ പൊതു തിരഞ്ഞെടുപ്പില്‍ ബിജെപി 26ഉം ശിവസേന 22ഉം സീറ്റുകളിലാണ് മത്സരിച്ചത്.

Latest