ചര്‍ച്ചയുടെ സമയം കഴിഞ്ഞു; ഇനി ശക്തമായ നടപടി: പ്രധാന മന്ത്രി

Posted on: February 18, 2019 4:46 pm | Last updated: February 18, 2019 at 6:28 pm

ന്യൂഡല്‍ഹി: പാക്കിസ്ഥാനുമായി ചര്‍ച്ചക്കുള്ള സമയം അവസാനിച്ചെന്നും അവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ സമയമായിരിക്കുകയാണെന്നും പ്രധാന മന്ത്രി നരേന്ദ്ര മോദി. ഇന്ത്യ സന്ദര്‍ശിക്കുന്ന അര്‍ജന്റീന പ്രസിഡന്റ് മൗറിഷ്യോ മക്‌രിയുമൊത്തു നടത്തിയ സംയുക്ത പ്രസ്താവനയിലാണ് മോദി ഈ പ്രതികരണം നടത്തിയത്.

ഭീകര വാദത്തിനെതിരെ അന്താരാഷ്ട്ര സമൂഹത്തിലും വിവിധ രാഷ്ട്രങ്ങളുമായും നമ്മള്‍ കൃത്യമായി സംസാരിക്കാറുണ്ട്. ഇപ്പോള്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്ക് മറുപടി പറയാനുള്ള സമയം ആഗതമായിരിക്കുകയാണ്. രാജ്യത്തെ ജനങ്ങളുടെ വികാരം തനിക്ക് അറിയാം. അവരുടെ ഹൃദയങ്ങളില്‍ ജ്വലിക്കുന്ന രോഷാഗ്നി തന്നെയാണ് തന്റെ ഹൃദയത്തിലുമുള്ളത്- മോദി പറഞ്ഞു.