Connect with us

National

പുല്‍വാമ: പാക് സിനിമ പ്രവര്‍ത്തകര്‍ക്ക് ഇന്ത്യന്‍ സിനിമയില്‍ വിലക്ക്

Published

|

Last Updated

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക് സിനിമ പ്രവര്‍ത്തകര്‍ക്ക് ഇന്ത്യന്‍ സിനിമയില്‍ വിലക്കേര്‍പ്പെടുത്തി ഓള്‍ ഇന്ത്യ സിനി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (എ ഐ സി ഡബ്ല്യു എ). ഇതുസംബന്ധിച്ച വാര്‍ത്താ കുറിപ്പ് അസോസിയേഷന്‍ പുറത്തിറക്കി.

പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നു. കൊല്ലപ്പെട്ട സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും മനുഷ്യത്വമില്ലായ്മക്കുമെതിരെ അസോസിയേഷന്‍ രാജ്യത്തോടൊപ്പം നില്‍ക്കുന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക് സിനിമ പ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തുകയാണ്. രാജ്യത്തെ സിനിമ പ്രവര്‍ത്തകരില്‍ ആരെങ്കിലും അവരോടൊത്തു പ്രവര്‍ത്തിച്ചാല്‍ അവര്‍ക്കും വിലക്കുണ്ടാകും- കുറിപ്പ് വ്യക്തമാക്കി.

ഉറി ഭീകരാക്രമണത്തെ തുടര്‍ന്നും പാക് സിനിമാ പ്രവര്‍ത്തകര്‍ക്കു വിലക്കേര്‍പ്പെടുത്തിയിരുന്നു.

Latest