മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ ഹര്‍ത്താല്‍ : യൂത്ത് കോണ്‍ഗ്രസിനെതിരെ ഹൈക്കോടതി കേസെടുത്തു

Posted on: February 18, 2019 9:37 am | Last updated: February 18, 2019 at 10:42 am

കൊച്ചി: സംസ്ഥാനത്ത് മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച യൂത്ത് കോണ്‍ഗ്രസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കേസ് ഇന്ന് രാവിലെ പത്തിന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. മൂന്‍കൂര്‍ നോട്ടീസ് നല്‍കാതെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് കോടതിയലക്ഷ്യമാണെന്ന് കോടതി പറഞ്ഞു.

എന്നാല്‍ കേസ് നിയമപരമായി നേരിടുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് പറഞ്ഞു. അതേ സമയം ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ നടപടികള്‍ സ്വീകരിക്കുവാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ജില്ലാ പോലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി. അക്രമം നടത്തുകയോ സഞ്ചാര സ്വാതന്ത്ര്യം തടയുകയോ ചെയ്യുന്നവര്‍ക്കെതിരെ കേസെടുക്കും.