ഏഷ്യന്‍ പര്യടനം; സഊദി കിരീടാവകാശി പാക്കിസ്ഥാനിലെത്തി

Posted on: February 17, 2019 11:14 pm | Last updated: February 17, 2019 at 11:14 pm

റിയാദ് : രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് സഊദി കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പാക്കിസ്ഥാനിലെത്തി. വൈകീട്ട് 7 :30 ന് ചര്‍ക്കല നൂര്‍ഖാന്‍ എയര്‍ ബേസിലെത്തിയ കിരീടാവകാശിയെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ , ആര്‍മി ചീഫ് ജനറല്‍ ക്അമര്‍ ജാവേദ് ബജ്‌വ, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു .

വിമാനം പാക്കിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചസമയം മുതല്‍ പാക്കിസ്ഥാന്‍ എയര്‍ഫോഴ്‌സിന്റെ എഫ് 16 ജെറ്റ് വിമാനങ്ങളും കിരീടാവകാശിക്ക് അകമ്പടി സേവിച്ചു
സന്ദര്‍ശനത്തിന്റെ ഭാഗമായി പെട്രൊകെമിക്കല്‍ , ഊര്‍ജ്ജ മേഖലയിലെ വിവിധ നിക്ഷേപ കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവെക്കും