അവധിക്ക് നാട്ടിലേക്ക് പുറപ്പെട്ട മലപ്പുറം സ്വദേശി കൊച്ചി വിമാനത്താവളത്തില്‍ മരിച്ചു

Posted on: February 17, 2019 7:12 pm | Last updated: February 17, 2019 at 7:12 pm

റിയാദ്: അവധിക്ക് നാട്ടിലേക്ക് യാത്രതിരിച്ച യുവാവ് ഹൃദയാഘാതം മൂലം കൊച്ചി വിമാനത്താവളത്തില്‍ വെച്ച് മരണപെട്ടു . മലപ്പുറം നീരോല്‍പ്പാലം വടക്കില്‍മാട് പറമ്പില്‍ പീടിക മുഹമ്മദ് മുഹമ്മദ് ശംസുദ്ധീന്‍ അറക്കല്‍ (41) ആണ് മരിച്ചത്.

വിമാനത്താവളത്തില്‍ നിന്നും ലഗേജുമായി പുറത്തിറങ്ങി ലോഫ്‌ളോര്‍ ബസ്സിനായി കാത്തിരിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു . കഴിഞ്ഞ പതിനാറു വര്‍ഷമായി സ്വകാര്യ കമ്പനിയില്‍ ഓഫീസ് സെക്രട്ടറിയായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: സലീന. മക്കള്‍: ശൈമ ജുമാന, ശമ്മാസ് അഹമ്മദ്. ഖബറടക്കം തിങ്കളാഴ്ച പറമ്പില്‍ പീടിക കുന്നത് മഹല്ല് ജുമാ മസ്ജിദില്‍