ഐ സി എഫ് ഷാര സിത്തീന്‍ സെക്ടര്‍ ക്യാമ്പ് സംഘടിപ്പിച്ചു

Posted on: February 17, 2019 7:04 pm | Last updated: February 17, 2019 at 7:04 pm

മക്ക :ഐ .സി എഫ് ഷാര സിത്തീന്‍ സെക്ടര്‍ കമ്മിറ്റി ക്യാമ്പ് സംഘടിപ്പിച്ചു, മക്ക അല്‍ റയ്യാന്‍ ഓഡിറ്റോറിയത്തില്‍ വെച്ച നടന്ന ക്യാമ്പ് സിറാജ് ദിന പത്രംഡല്‍ഹി ബ്യുറോ മുന്‍ ചീഫ് റിപ്പോര്‍ട്ടര്‍ കാസിം എ ഖാദര്‍ ഉദ്ഘാടനം ചെയ്തു.

അന്‍വര്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ സെന്‍ട്രല്‍ ഫിനാന്‍സ് സെക്രട്ടറി ഷാഫി ബാഖവി വിഷയാവതരണം നടത്തി .സയ്യിദ് ബദറുദ്ധീന്‍ ബുഖാരി പ്രാര്‍ത്ഥന നടത്തി .ലത്തീഫ് സഖാഫി വേങ്ങര,അബ്ദുല്ല മുസ്‌ലിയാര്‍ ചേരാപുരം ,അശ്‌റഫ് വയനാട്,ബശീര്‍ കള്ളാട് മുഹമ്മദലി വയനാട് ,മുസ്തഫ കാളോത്ത് എന്നിവര്‍ സംബന്ധിച്ചു .മുജീബ് വാഴക്കാട് സ്വാഗതവും നാസര്‍ പൊയില്‍ നന്ദിയും പറഞ്ഞു