ചേര്‍ത്തല സ്വദേശി തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ മരിച്ചു

Posted on: February 16, 2019 11:44 pm | Last updated: February 16, 2019 at 11:44 pm

ചേര്‍ത്തല: തമിഴ്‌നാട്ടില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയായ ചേര്‍ത്തല സ്വദേശി വാഹനാപകടത്തില്‍ മരിച്ചു.മനോരമ കവലക്ക് സമീപം ഭഗവതിപറമ്പില്‍ ഷാജിയുടെ മകന്‍ അനന്ദു(22)വാണ് മരിച്ചത്.

സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ ലോറിയിടിച്ചാണ് മരണമെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. സെക്കന്തൂര്‍ എന്‍ജിനീയറിംഗ് കോളജിലെ അവസാന വര്‍ഷ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയായിരുന്നു.