ധീര ജവാന്മാര്‍ക്ക് ആദരവുമായി മര്‍കസ് ഐടിഐ വിദ്യാര്‍ഥികള്‍ -VIDEO

Posted on: February 16, 2019 11:11 am | Last updated: February 16, 2019 at 11:23 am
ജമ്മു കശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ധീര ജവാന്മാര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു കൊണ്ട് കാരന്തൂര്‍ മര്‍കസ് ഐ.ടി.ഐ സോഷ്യല്‍ ക്ലബ്ലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മൗനജാഥ

കുന്ദമംഗലം: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമത്തില്‍ വീരമൃത്യു വരിച്ച ധീര ജവാന്മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ട് കാരന്തൂര്‍ മര്‍കസ് ഐടിഐ വിദ്യാര്‍ഥികള്‍.

സോഷ്യല്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ കുന്ദമംഗലം ടൗണില്‍ നടത്തിയ മൗനജാഥയില്‍ ക്യാമ്പസിലെ ആയിരത്തോളം വിദ്യാര്‍ഥികള്‍ അണിനിരന്നു.

പ്രിന്‍സിപ്പാള്‍ എന്‍ മുഹമ്മദലി, മാനേജര്‍ മുഹമ്മദലി സഖാഫി വളളിയാട്, സ്റ്റാഫ് സെക്രട്ടറി സജീവ് കുമാര്‍, അസീസ് സഖാഫി, ഷഫീഖ് സഖാഫി, അബ്ദുറഹിമാന്‍ കുട്ടി, സിറാജ് കാന്തപുരം, ഇറാഷ് താമരശ്ശേരി, ജ്യോതിഷ്, സുദീപ്, സുനീഷ്, അജിത്ത്, അഖില്‍ദാസ്, ശ്രീ പ്രഭ, അഖില, ഇബ്രാഹിം, ഷറഫുദ്ദീന്‍, സഞ്ചിദ, ചന്ദ്രന്‍, ജസീല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.