തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയതായി പ്രധാനമന്ത്രി

Posted on: February 15, 2019 11:54 am | Last updated: February 15, 2019 at 7:18 pm

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശക്തമായ മറുപടി നല്‍കും. കുറ്റവാളികളെ ശിക്ഷിക്കും. ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടമായ എല്ലാ ജവാന്മാര്‍ക്കും ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നുവെന്നും സൈന്യത്തിന് തിരിച്ചടിക്കാന്‍ പൂര്‍ണമായ സ്വാതന്ത്ര്യം നല്‍കിയതായും അദ്ദേഹം പറഞ്ഞു.

ഭീകരാക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിച്ചുകൊണ്ട് ഇന്ത്യയെ പിന്തുണച്ച എല്ലാ രാഷ്ട്രങ്ങള്‍ക്കും നന്ദി അറിയിക്കുന്നു. ഇന്ത്യയെ അസ്ഥിരപ്പെടുത്താമെന്നാണ് നമ്മുടെ ഒരു അയല്‍ രാജ്യം കരുതുന്നതെങ്കില്‍ അവര്‍ക്ക് തെറ്റിപ്പോയി. ദുരന്തത്തിന് മേല്‍ രാഷ്ട്രീയം പാടില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു. സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി.