തിരിച്ചടിക്കും; പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുമെന്നും ഇന്ത്യ

Posted on: February 15, 2019 10:24 am | Last updated: February 15, 2019 at 2:06 pm

ന്യൂഡല്‍ഹി: പാക്കിസ്ഥാന അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെടുത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതിനുള്ള നയതന്ത്ര നടപടികള്‍ ആരംഭിക്കുമെന്നും പില്‍വാമയില്‍ ആക്രമണം നടത്തിയവര്‍ വലിയ വിലനല്‍കേണ്ടി വരുമെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. വ്യാപാര രംഗത്ത് ഇന്ത്യ പാക്കിസ്ഥാന് നല്‍കിയ സൗഹൃദരാഷ്ട്ര പദവി പിന്‍വലിച്ചതായും അദ്ദേഹം അറിയിച്ചു.

സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗ്ത്തില്‍ കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, നിര്‍മലാ സീതാരാമന്‍, അരുണ്‍ ജെയ്റ്റ്‌ലി, സുഷമാ സ്വരാജ്, കര വ്യോമ നാവിക സേനാ മേധാവിമാര്‍ യോഗത്തില്‍ പങ്കെടുത്തു.