രണ്ട് സീറ്റെന്ന ആവശ്യത്തില്‍ പിറകോട്ടില്ല: പിജെ ജോസഫ്

Posted on: February 13, 2019 10:46 pm | Last updated: February 14, 2019 at 9:26 am

കോട്ടയം: ലോകസഭാ തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകള്‍ വേണമെന്ന് ആവശ്യത്തില്‍നിന്നും പിറകോട്ടില്ലെന്ന് കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാന്‍ പിജെ ജോസഫ്. പാര്‍ട്ടി ചെയര്‍മാന്‍ കെഎം മാണിയും ഈ ആവശ്യത്തിലുറച്ച് നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം പാര്‍ട്ടി വൈസ് ചെയര്‍മാന്‍ കെഎം മാണി നയിക്കുന്ന കേരള യാത്രയുടെ സമാപനത്തില്‍ പങ്കെടുക്കുമൊയെന്ന ചോദ്യത്തിന് ജോസഫ് പ്രതികരിച്ചില്ല.