കല്‍പ്പറ്റയില്‍ തുണിക്കടയില്‍ വന്‍ തീപ്പിടുത്തം

Posted on: February 13, 2019 9:20 pm | Last updated: February 13, 2019 at 9:20 pm

കല്‍പ്പറ്റ: വയനാട് കല്‍പ്പറ്റയില്‍ തുണിക്കടക്ക് തീപ്പിടിച്ചു. ബുധനാഴ്ച രാത്രി 7.15ഓടെയാണ് തുണിക്കടയുടെ മുകള്‍നിലയില്‍ തീപ്പിടുത്തമുണ്ടായത്. തുടര്‍ന്ന് തീ താഴെ നിലയിലേക്ക് വ്യാപിക്കുകയായിരുന്നു.

ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടുത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. അഗ്നിശമന സേന ഇപ്പോഴും തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.