ട്രെയിന്‍ യാത്രക്കിടെ പെണ്‍കുട്ടിയെ ഉപദ്രവിച്ച പോലീസുകാരനെതിരെ പോക്‌സോ ചുമത്തി കേസെടുത്തു

Posted on: February 13, 2019 8:11 pm | Last updated: February 13, 2019 at 8:37 pm

കൊച്ചി: ട്രെയിന്‍ യാത്രക്കിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിച്ച സംഭവത്തില്‍ പോലീസുകാരനെതിരെ പോക്‌സോ കുറ്റം കേസെടുത്തു.

തിരുവനന്തപുരത്തെ വിജിലന്‍സ് വിഭാഗം പോലീസുകാരന്‍ ദില്‍ഷാദിനെതിരെയാണ് കേസെടുത്തത്. റെയില്‍വെ പോലീസാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ഇയാളെ സര്‍വീസില്‍നിന്നും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.