Connect with us

National

റഫാലില്‍ അഴിമതിയില്ലെങ്കില്‍ പ്രധാനമന്ത്രി ചര്‍ച്ചക്ക് ഭയക്കുന്നതെന്തിന് : രാഹുല്‍ ഗാന്ധി

Published

|

Last Updated

ന്യൂഡല്‍ഹി: അഴിമതിയില്ലെങ്കില്‍ റഫാല്‍ കരാറില്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പത്ത്മിനുട്ടെങ്കിലും ചര്‍ച്ചക്ക് തയ്യാറാകണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഒന്നുകില്‍ തന്നോട് അല്ലങ്കില്‍ മറ്റ് കോണ്‍ഗ്രസ് നേതാക്കളോട് അദ്ദേഹം റഫാലിനെക്കുറിച്ച് സംസാരിക്കണമെന്ന് രാഹുല്‍ പറഞ്ഞു.

റഫാല്‍ കരാറില്‍ അഴിമതിയില്ലെങ്കില്‍ പിന്നെയെന്തിനാണ് ഭയക്കുന്നതെന്നും രാഹുല്‍ ചോദിച്ചു. റഫാലില്‍ 126 വിമാനത്തിനും 36 വിമാനത്തിനും ഒരേ വിലയാണ്. സിഎജി റിപ്പോര്‍ട്ടിലും ഇക്കാര്യം പറയുന്നുണ്ട്. ഒരു വിമാനത്തിന് 26 മില്യണ്‍ യൂറോയാണ് മോദി അധികം നല്‍കുന്നത് . പുതിയ കരാര്‍ ആനുസരിച്ച് വിമാനം പെട്ടന്ന് ലഭിക്കില്ലെന്ന് വ്യക്തമായതായും രാഹുല്‍ പറഞ്ഞു.

---- facebook comment plugin here -----

Latest