Kerala
കൊച്ചിന്‍ എയര്‍പോര്‍ട്ടില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
കൊച്ചി: കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡില്‍ (സിയാല്‍) തൊഴില്‍ വാഗ്ദാനം ചെയ്ത് നിരവധി ഏജന്‍സികളും വ്യക്തികളും ഉദ്യോഗാര്‍ത്ഥികളെ സമീപിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും സിയാലിന്റെ മുന്നറിയിപ്പ്. സിയാലിലും അനുബന്ധ സ്ഥാപനങ്ങളിലും നിരവധി തസ്തികകള്‍ ഒഴിവുണ്ടെന്നും അതിനായി തങ്ങള്‍ വഴിയാണ് അപേക്ഷിക്കേണ്ടതെന്നും കാണിച്ച് ചില ഏജന്‍സികളും തൊഴില്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന വെബ്‌സൈറ്റുകളും പ്രചാരണം നടത്തുന്നുണ്ട്.
പ്രാഥമിക അഭിമുഖത്തിനായി പരിഗണിക്കണമെങ്കില്‍ നിശ്ചിത തുക ഈ ഏജന്‍സികള്‍ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ആവശ്യപ്പെടുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധി അന്വേഷണങ്ങളാണ് ദിവസവും സിയാലിന് ലഭിക്കുന്നത്. നിലവില്‍ സിയാലിലോ ഉപസ്ഥാപനങ്ങളിലോ തൊഴില്‍ ഒഴിവുകളില്ല. ഭാവിയില്‍ ഒഴിവുണ്ടാകുന്ന സാഹചര്യത്തില്‍ പത്രങ്ങളില്‍ പ്രസിദ്ധീകരിക്കും.. www.cial.aero എന്ന ഔദ്യോഗിക വെബ്‌സൈറ്റിലും ഇത് സംബന്ധിച്ച് അറിയിപ്പുണ്ടാകും.
എല്ലാ തസ്തികള്‍ക്കും ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. നിലവില്‍ ഒഴിവുകളില്ലാത്ത സാഹചര്യത്തില്‍ വെബ്‌സൈറ്റില്‍ ഇതുമായി ബന്ധപ്പെട്ട ലിങ്ക് മരവിപ്പിച്ചിട്ടുണ്ട്. തൊഴില്‍തട്ടിപ്പ് നടത്തിയ ചില ഏജന്‍സികള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചുവെന്നും ഇത്തരം വാഗ്ദാനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ pro@cial.aero എന്ന ഇമെയിലില്‍ അറിയിക്കണമെന്നും സിയാല്‍റിയിച്ചു. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അ


