എം അബ്ദുറഹ്മാാന്‍ മുസ്ലിയാര്‍; എന്റെ പ്രിയപ്പെട്ട ശിഷ്യന്‍

www.facebook.com/SheikhAboobacker
Posted on: February 13, 2019 4:06 pm | Last updated: February 13, 2019 at 4:08 pm

പ്രമുഖ പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ എം അബ്ദുറഹ്മാാന്‍ മുസ്ലിയാര്‍ വെണ്ണിയോട് നമ്മില്‍ നിന്ന് വിടപറഞ്ഞു. എന്റെ പ്രിയപ്പെട്ട ശിഷ്യനായിരുന്നു അദ്ദേഹം. ഞാന്‍ മങ്ങാട് ദര്‍സ് നടത്തുന്ന കാലത്ത് 1966-68 വര്‍ഷങ്ങളിലാണ് അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ പഠനം നടത്തിയത്. പഠനത്തിലും ഇബാദത്തിലും വലിയ താല്‍പര്യം കാണിക്കുന്ന വിദ്യാര്‍ത്ഥി എന്ന നിലയില്‍ ശ്രദ്ധേയനായിരുന്നു അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ അന്നേ. പിന്നീട്, ബാഖിയാത്തില്‍ പോയി ബിരുദം നേടിയ ശേഷം ദര്‍സ് രംഗത്ത് അഞ്ചു പതിറ്റാണ്ടായി സേവനം ചെയ്തുവരികയായിരുന്നു. കേരള മുസ്ലിം ജമാഅത്ത് വയനാട് ജില്ലാ പ്രസിഡന്റും കല്‍പറ്റ ദാറുല്‍ ഫലാഹ് ഇസ്ലാമിയ പ്രിന്‍സിപ്പാളുമായിരുന്നു. പ്രിയപ്പെട്ട അബ്ദുറഹ്മാന്‍ മുസ്ലിയാരുടെ പാരത്രിക ജീവിതത്തിലെ പദവികള്‍ അല്ലാഹു ഉന്നതമാക്കി നല്‍കട്ടെ എന്ന് ദുആ ചെയ്യുന്നു.