സംവരണം ആവശ്യപ്പെട്ടുള്ള ഗുജ്ജാര്‍ സമരം ആറാം ദിവസത്തിലേക്ക്; മുഖ്യമന്ത്രി ഇന്ന് പ്രഖ്യാപനം നടത്തിയേക്കും

Posted on: February 13, 2019 12:46 pm | Last updated: February 13, 2019 at 3:38 pm

ജയ്പൂര്‍: തൊഴില്‍, വിദ്യാഭ്യാസ മേഖലകളില്‍ അഞ്ചു ശതമാനം സംവരണം ആവശ്യപ്പെട്ട് രാജസ്ഥാനില്‍ ഗുജ്ജാര്‍ വിഭാഗക്കാര്‍ നടത്തുന്ന സമരം ആറാം ദിവസത്തിലേക്കു കടന്നു. ചൊവ്വാഴ്ച ചാക്‌സു പട്ടണത്തില്‍ പ്രക്ഷോഭകര്‍ ഗതാഗതം തടസ്സപ്പെടുത്തുകയും ദൗസയിലെ ആഗ്ര-ജയ്പൂര്‍-ബിക്കാനീര്‍ ദേശീയ പാത ഉപരോധിക്കുകയും ചെയ്തു.

വിഷയത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് നിയമസഭയില്‍ ഇന്ന് പ്രഖ്യാപനം നടത്തിയേക്കുമെന്ന് സൂചനയുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് ഗുജ്ജാര്‍ വിഭാഗം സമരം ആരംഭിച്ചത്. ഗുജ്ജര്‍ നേതാവ് കിരോരി സിംഗ് ബെയിന്‍സ്ലയുടെ ആഹ്വാന പ്രകാരമാണ് സമരം.