പി ജയരാജനെതിരെ കൊലക്കുറ്റം: നിയമത്തെ അതിന്റെ വഴിക്ക് വിടണം-വിഎസ്

Posted on: February 12, 2019 12:12 pm | Last updated: February 12, 2019 at 6:12 pm

കോഴിക്കോട്: അരിയില്‍ ശുക്കൂര്‍ വധക്കേസ് അന്വേഷണത്തില്‍ നിയമത്തെ നിയമത്തിന്റെ വഴിക്ക് ശരിയായ രീതിയില്‍ പോകാന്‍ വിടണമെന്ന് വിഎസ് അച്യുതാനന്ദന്‍. കേസില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ സിബിഐ കൊലക്കുറ്റം ചുമത്തിയത് രാഷ്ട്രീയ പ്രേരിതമാണോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് വിഎസ് ഇക്കാര്യം പറഞ്ഞത്.

പി ജയരാജനെതിരായ കുറ്റപത്രം രാഷ്ട്രീയ പ്രേരിതമായ കോപ്രായമാണെന്നും സിബിഐ രാഷ്ട്രീയം കളിക്കുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചിരുന്നു. ഇതിന് പിറകെയാണ് വിഎസിന്റെ പ്രതികരണം.