മൂന്നാറിലെ അനധിക്യത നിര്‍മാണം: എജി ഓഫീസ് ഇന്ന് ഹൈക്കോടതിയെ സമീപിക്കും

Posted on: February 12, 2019 10:13 am | Last updated: February 12, 2019 at 11:52 am

ഇടുക്കി: മൂന്നാറിലെ അനധിക്യത നിര്‍മാണത്തിനെതിരെ എജി ഓഫീസ് ഇന്ന് ഹൈക്കോടതിയെ സമീപിക്കും. ദേവികുളം എംഎല്‍എ. എസ് രാജേന്ദ്രനടക്കം അഞ്ച് പേരെ എതിര്‍കക്ഷികളാക്കിയാണ് ഹരജി നല്‍കുക.

റവന്യു വകുപ്പിന്റെ അനുമതിയില്ലാതെ നിര്‍മാണപ്രവര്‍ത്തികള്‍ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെ അനധികൃത നിര്‍മാണം നടത്തിയെന്നാകും എജി ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടുക. ഇക്കാര്യത്തില്‍ കോടതിയലക്ഷ്യ നടപടി വേണമോയെന്ന കാര്യത്തില്‍ ഹൈക്കോടതി തീരുമാനമെടുക്കും. മൂന്നാര്‍ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ ഹരജി സമര്‍പ്പിക്കണമെന്ന സബ് കലക്ടറുടെ റിപ്പോര്‍ട്ട്് എജി ഓഫീസ് തള്ളിയത് വിവാദമായിരുന്നു.