മോദി സര്‍ക്കാറിന് തിരിച്ചടി; ഭുപന്‍ ഹസാരികയുടെ കുടുംബം ഭാരത രത്‌ന നിരസിച്ചു

Posted on: February 11, 2019 9:50 pm | Last updated: February 12, 2019 at 10:17 am

ന്യൂഡല്‍ഹി: പൗരത്വബില്ലില്‍ പ്രതിഷേധിച്ച് സംഗീതജ്ഞന്‍ ഡോ. ഭുപന്‍ ഹസാരികയുടെ കുടുംബം ഭാരത രത്‌ന നിരസിച്ചു. ഹസാരികയുടെ മകന്‍ തേജ് കേന്ദ്ര സര്‍ക്കാറിനെ തീരുമാനം അറിയിച്ചു. ഭുപന്‍ ഹസാരിക, മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി, നാനാജി ദേശ്മുഖ് എന്നിവര്‍ക്കാണ് ഇത്തവണ ഭാരത രത്‌ന നല്‍കിയത്. ഭൂപന്‍ ഹസാരികക്കും നാനാജി ദേശ്മുഖിനും മരണാനന്തര ബഹുമതിയായാണ് ഭാരത രത്‌ന ലഭിച്ചത്.

ആസാമീസ് ഭാഷയിലാണ് ഭുപന്‍ ഹസാരിക ഗാനങ്ങള്‍ എഴുതിയിരുന്നതും പാടിയിരുന്നതും. 1975 മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. തുടര്‍ന്ന് സംഗീത നാടക അക്കാദമിയുടെ അവാര്‍ഡ്, ദാദ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ്, പദ്മശ്രീ, പദ്മഭൂഷണ്‍ എന്നീ ബഹുമതികളും ലഭിച്ചു. 1998 മുതല്‍ 2003 വരെ സംഗീത നാടക അക്കാദമി ചെയര്‍മാനുമായിരുന്നു ഭുപന്‍ ഹസാരിക.