മോദി ആന്ധ്രക്കു നല്‍കിയത് കള്ള വാഗ്ദാനമെന്ന് രാഹുല്‍

Posted on: February 11, 2019 12:09 pm | Last updated: February 11, 2019 at 1:06 pm

ന്യൂഡല്‍ഹി: ആന്ധ്രക്കു പ്രത്യേക പദവി നല്‍കുമെന്ന വാഗ്ദാനം പാലിക്കാന്‍ പ്രധാന മന്ത്രി തയാറായില്ലെന്നും പ്രതിപക്ഷത്തിന് അധികാരം ലഭിച്ചാല്‍ അത് പ്രാവര്‍ത്തികമാക്കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആന്ധ്രയില്‍ പോയി മോദി നല്‍കിയത് കള്ള വാഗ്ദാനമാണ്. എവിടെ ചെന്നാലും അദ്ദേഹം കള്ളമാണ് പറയുന്നത്. മോദിക്കുള്ള വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുകയാണ്.

ആന്ധ്രക്കു പ്രത്യേക പദവി ആവശ്യപ്പെട്ട് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഇന്ന് രാത്രി എട്ടുവരെ നടത്തുന്ന സത്യഗ്രഹത്തിന് പന്തലിലെത്തി പിന്തുണ അറിയിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ആന്ധ്ര ഭവനില്‍ നടക്കുന്ന സത്യഗ്രഹത്തില്‍ സംസ്ഥാന മന്ത്രിമാര്‍, എം എല്‍ എമാര്‍, ടി ഡി പി എം പിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്.