മുംബൈ: ബോളിവുഡ് സിനിമാ താരം മഹേഷ് ആനന്ദിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ മുംബൈയിലെ വസതിയില്‍ കണ്ടെത്തി. ശനിയാഴ്ചയാണ് അഴുകിയ നിലയിലുള്ള മൃതദേഹം മുംബൈയിലെ അന്ധേരി യാരി റോഡിലെ വീട്ടില്‍ നിന്നു കണ്ടെടുത്തത്.
ഭാര്യ വിദേശത്തായതിനാല്‍ മഹേഷ് വീട്ടില്‍ തനിച്ചു കഴിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റമോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. വില്ലന്‍ വേഷങ്ങളായിരുന്നു മഹേഷ് കൂടുതലും ചെയ്തിരുന്നത്. നിരവധി ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത അഭിമന്യുവിലും വേഷമിട്ടു.